ഹിരോഷിമ: മാരുതി 800 കാറിന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു. സുസുകി മോട്ടോർസിന്റെ മുൻ ചെയർമാൻ ഒസാമു സുസുകി അന്തരിച്ചു.
94 വയസായിരുന്നു. കാൻസർ രോഗബാധിതനായിരുന്നു. ഇന്ത്യയിൽ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവാണ്.
സുസുകിയെ ആഗോളബ്രാൻഡാക്കി വളർത്തുന്നതിൽ ഒസാമു മുഖ്യപങ്കു വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാരുതി ഉദ്യോഗിന് പുറമെ, ജനറൽ മോട്ടോർസ്, ഫോക്സ്വാഗൻ കമ്പനികളുമായും ചേർന്ന് കാറുകൾ പുറത്തിറക്കി. 1980ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച സുസുകി, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിലൊന്നായി മാറി.
മധ്യ ജപ്പാനിലെ ജിഫിയിൽ 1930 ൽ ജനിച്ച ഒസാമ സുസുകി, 1958 ലാണ് സുസുകി മോട്ടോർസിൽ ചേരുന്നത്. സുസുകി കമ്പനിയുടെ തലപ്പത്ത് 40 വർഷത്തോളം തുടർന്ന ഒസാമു 2021 ലാണ് സ്ഥാനം ഒഴിയുന്നത്. ചെയർമാൻ സ്ഥാനം ഒഴിഞ്ഞശേഷവും കമ്പനിയുടെ ഉപദേശകനായി പ്രവർത്തിച്ചു വരികയായിരുന്നു.