കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്റേതാണ് ഉത്തരവ്. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി പരാമര്ശിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹര്ജിയിലെ ആവശ്യം.
മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ഓഗസ്റ്റ് 9
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സ്വകാര്യ കമ്പനി 1.72 കോടി രൂപ മാസപ്പടിയായി നൽകിയെന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നൽകിയതെന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ് ഉത്തരവിൽ പരാമർശം.
2023 ഓഗസ്റ്റ് 24
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് മൂവാറ്റുപുഴ കോടതിയിൽ ഹർജി നൽകിയത്. കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയിലേക്കും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ കൈമാറിയതിൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി ഇല്ലെന്ന് ഹർജിക്കാരൻ. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി എന്നിവർ ആദ്യ എതിർകക്ഷികൾ. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെയും അന്വേഷണം വേണമെന്ന് ഹർജിക്കാരൻ. അതേ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചു
2023 ഓഗസ്റ്റ് 27
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ആരോപണങ്ങൾ മാത്രമാണ് ഹർജിയിൽ ഉള്ളതെന്ന് കോടതി. ആരോപണം തെളിയിക്കുന്ന രേഖകൾ ഇല്ലെന്ന് വിജിലൻസ് ജഡ്ജി എൻ വി രാജു. ആദായ നികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ് ഉത്തരവിൽ മാത്രം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ ആകില്ലെന്ന് കോടതി.
2023 സെപ്റ്റംബർ 4
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.
2023 സെപ്റ്റംബർ 18
കേസിലെ ഹർജിക്കാരൻ പൊതുപ്രവർത്തൻ ഗിരീഷ് ബാബുവിനെ കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. ഹൈക്കോടതിയിൽ മാസപ്പടി കേസ് പരിഗണിക്കാനിരുന്ന ദിവസമായിരുന്ന മരണം. ഗിരീഷ് ബാബുവിന് തലച്ചോറിലെ ബ്ലോക്ക് നേരത്തെ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
2023 ഒക്ടോബർ 5
മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ.
2023 ഒക്ടോബർ 11
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷൻ ഹർജി അവസാനിപ്പിക്കാൻ അനുമതി തേടി അഭിഭാഷകൻ. ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. കേസിൽ വാദം തുടരുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ ഹർജിക്കാരന് പകരം വാദം തുടരാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.
2023 നവംബർ 2
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അമിക്കസ് ക്യൂറി വാദം തുടങ്ങി. മൂവാറ്റുപുഴ വിജിലൻസ്കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് വിജിലൻസ് കോടതി പരിഗണിച്ചില്ല. സിഎംആർഎൽ കമ്പനിയുടെ സിഇഒ, സിഎഫ്ഒ എന്നിവർ കമ്പനിയുടെ സുഗമമായ നടത്തിപ്പിന് രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന മൊഴി വിജിലൻസ് കോടതി പരിഗണിച്ചില്ലെന്ന് അമിക്കസ് ക്യൂറി. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് ഒരു അന്വേഷണത്തിനും ഉപയോഗിക്കാനുള്ളതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഐടി റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിക്കാരന് തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും സർക്കാർ.
2023 ഡിസംബർ 18കേന്ദ്ര ഏജൻസി എസ്എഫ്ഐഒ മാസപ്പടി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജനപക്ഷം നേതാവ് ഷോൺ ജോർജ്ജ് ഹൈക്കോടതിയിൽ. കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന കേന്ദ്ര ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. സിഎംആർഎൽ കമ്പനിക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു
2024 ഫെബ്രുവരി 1മാസപ്പടി വിവാദം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവ്
2024 മാർച്ച് 27തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി പരിഗണിച്ചു. വിജിലൻസ് അന്വേഷണം അല്ലെങ്കിൽ കോടതി നേരിട്ട് അന്വേഷിക്കണമെന്ന് മാത്യു വിജിലൻസ് കോടതിയിൽ. ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ച് നിൽക്കൂ എന്ന് മാത്യുവിനോട് കോടതി
2024 മെയ് 6
മാസപ്പടി കേസിൽ വിജിലൻസ് കോടതി മാത്യു കുഴൽനാടന്റെ ഹർജി തള്ളി. മാസപ്പടി കേസിൽ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. മാത്യു കുഴൽനാടൻ ഹാജരാക്കിയ രേഖകളിൽ ആരോപണം സാധൂകരിക്കുന്ന തെളിവില്ലെന്ന് കോടതി.
2024 ജൂൺ 1മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ. മാസപ്പടി വിവാദത്തിൽ അന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് മേൽക്കോടതിയെ സമീപിച്ചത്.
ജൂൺ 18 2024സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴനാടന്റെ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമുൾപ്പടെ എതിർകക്ഷികൾക്ക് കോടതി നോട്ടീസ്.
22 ജൂലൈ 2024മാസപ്പടിയിൽ ഗിരിഷ് ബാബുവിന്റെയും മാത്യു കുഴൽനാടന്റെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനം.
28 മാർച്ച് 2025മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി