തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയൻ .
നിയമസഭയില്‍ മാത്യു കുഴല്നാടന് എം എല്‍ എ ഉന്നയിച്ച ആരോപണത്തിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
രണ്ട് കമ്പനികളുടെ ഇടപാടിനെ മാസപ്പടിയെന്ന് പേരിട്ട് വിളിക്കുന്നത് ചില പ്രത്യേക മനോനിലയുടെ ഭാഗമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
സി എം ആര് എല്‍ കരാറിന്റെ ഭാഗമായാണ് എക്സാലോജിക്കിന് പണം ലഭിച്ചത്. ‘മാസപ്പടി’യെന്ന ഓമനപ്പേരിട്ടാണ് ചിലരുടെ ആരോപണം. പ്രത്യേക മനോനിലയുടെ ഭാഗമായാണിത്. മാത്യു കുഴല്നാടന് വിഷയം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണ്. അത് ആ നിലയില്‍ തന്നെയാണ് താന്‍ കാണുന്നതും. വിഷയത്തില്‍ എന്തിനാണ് ബന്ധുത്വം പറയുന്നത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള കാര്യമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നികുതിയില്‍ കാണിക്കുന്ന തുക എങ്ങനെ ബ്ലാക്ക് മണി ആകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആര് എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.