മാസ്ക് ധരിക്കുന്നതിൽ ഇളവില്ല ; മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കില്ല ; പക്ഷേ, ധരിക്കാതിരിക്കരുത് ; നിർദേശത്തിൽ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി : മാസ്ക് ധരിക്കുന്നതിൽ ഇളവില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. മാസ് ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടെന്ന നിർദ്ദേശം മാത്രമാണുള്ളത്. കോവിഡ് നിയന്ത്രണ മാർഗങ്ങളിൽ മാസ്ക് ധരിക്കൽ തുടരണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Advertisements

മാസ്ക് ഇല്ലെങ്കിൽ ഇനി കേസെടുക്കേണ്ട എന്നായിരുന്നു രാവിലെ കേന്ദ്ര നിർദ്ദേശം. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശമാണ് പുറത്ത് വന്നത്. എന്നാൽ ജാഗ്രത തുടരണമെന്നും നിർദേശത്തിലുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദുരന്തനിവാരണ നിയമ പ്രകാരമുള്ള മറ്റ് നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. എന്നാൽ സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കുമ്പോഴാകും നിർദ്ദേശം നിലവിൽ വരുക. ഇതോടൊപ്പം ആരോഗ്യ മന്ത്രാലയം നൽകിയ മറ്റു നിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കുന്നു.

Hot Topics

Related Articles