മതങ്ങൾക്കപ്പുറം മനുഷ്യ സ്നേഹത്തിന്റ വിശാലത : അജ്മലും ഗായത്രിയും ജീവിത യാത്രയിൽ ഒന്നായി

തലയോലപ്പറമ്പ് : മതങ്ങളുടെ അതിരുകൾക്കപ്പുറം മനുഷ്യ സ്നേഹത്തിന്റ വിശാലതയിൽ വിശ്വാസമർപ്പിച്ച അജ്മലും ഗായത്രിയും ജീവിത യാത്രയിൽ ഒന്നായി. തലയോലപറമ്പ് പാലാംകടവിൽ റഷീദ് സുൽജിത ദമ്പതികളുടെ മകൻ അജ്മലും വഞ്ചിയൂർ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി മുൻ ചെയർമാൻ വഞ്ചിയൂർ ബാബു, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി എസ് ശ്രീകലയുടേയും മകൾ  ഗായത്രിയുമാണ് 
 ദീർഘ കാലത്തെ പ്രണയത്തിനൊടുവിൽ റോസാപ്പൂ മാലയണിഞ്ഞ്  പുതുജീവിതം തുടങ്ങിയത്.

Advertisements

ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല ജോയിൻ സെക്രട്ടറിയും, കൊടുങ്ങല്ലൂർ അസ്മബി കോളേജ് അധ്യാപകനുമാണ് അജ്മൽ. തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ് ഗായത്രി. ഇരുവരും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളും എസ്എഫ്ഐ പ്രവർത്തകരുമായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ വളരെ ലളിതമായാണ് വിവാഹം  നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹ ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ , ഭാര്യ കമല, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , ഭാര്യ വിനോദിനി, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട്, നിയമസഭാ സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ വി ശിവൻകുട്ടി, ഗോവിന്ദൻ മാസ്റ്റർ, പി എ മുഹമ്മദ് റിയാസ്, മുൻ മന്ത്രി എം വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, സ്വാമി സന്ദീപാനന്ദഗിരി, ഓർത്തോഡോക്സ് സഭ സ്റ്റുഡൻസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ.സജീവ് മേക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.