രാഷ്ട്ര പുനർ നിർമ്മാണത്തിൽ വനിതകൾക്കുള്ള പങ്ക് വലുത് : മാത്യു കുഴൽനാടൻ

റാന്നി : രാഷ്ട്രപുനർ നിർമ്മാണത്തിൽ വനിതകൾക്കുള്ള പങ്ക് വലുതാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനിൽപ്പിനും പിന്തുടർച്ചക്കും വനിതകളുടെ നേതൃത്വം അത്യന്താപേക്ഷിതമാണെന്നും രാജ്യത്ത് ഇന്ന് നടമാടുന്ന അനീതിക്കെതിരെ പോരാടാൻ സ്ത്രീ ശക്തിക്ക് കഴിയുമെന്നും അതിന് ഈ പരിശീലനംകൊണ്ട് ലക്ഷ്യപ്രാപ്തിയിലെത്താൻ കഴിയണമെന്നും മൂവാറ്റുപുഴ എം എൽ എ അഡ്വ. മാത്യു കുഴൽനാടൻ പറഞ്ഞു.

Advertisements

കേരള പ്രദേശ് ഗാന്ധി ദർശൻവേദിയുടെ വനിതാ വിഭാഗമായ കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി പെരുന്നാട് ബധനി സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന വനിതാ പ്രചാരക് പരിശീലനകളരി ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെപിജിഡി റാന്നി നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. പി. കെ. മോഹൻരാജിന്റെ അദ്ധ്യക്ഷതയിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെപിജിഡി സംസ്ഥാന സെക്രട്ടറി രജനി പ്രദീപിനെ അനുമോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യ പ്രഭാഷണം നൽകി. കെപിജിഡി സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ മുഖ്യസന്ദേശം നൽകി.

കെപിസിസി കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ് റെജി താഴമൺ, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്‌, കെപിജിഡിസംസ്ഥാന കമ്മറ്റിയംഗം സജി ദേവി, ജില്ലാ ചെയർമാൻ ഏബൽ മാത്യു, ജനറൽ സെക്രട്ടറി കെ. ജി.റെജി, വൈസ് ചെയർപേഴ്സൺ അഡ്വ. ഷൈനി ജോർജ്ജ് ഐ റ്റി സെൽ ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി സംസ്ഥാന കൺവീനർ എലിസബേത്ത് അബു, ജെ ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷെറിൻ എം. തോമസ്, ട്രഷറർ ഓമന സത്യൻ, പി. റ്റി. രാജു, ജോൺ പി. ജോൺ, വിൽ‌സൺ പി. വർഗ്ഗീസ്, മിനി സെബാസ്റ്റിയൻ ശാന്തി സജി എന്നിവർ പ്രസംഗിച്ചു. ബിനു എസ് ചക്കാലയിൽ, അനൂപ് മോഹൻ, കെ. ജി. റെജി, ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ ക്ലാസികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles