കൊച്ചി: വിവാദങ്ങൾക്കിടയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയുടെ റീ സർവ്വെ പൂർത്തിയാക്കി. തഹസിൽദാർക്ക് തിങ്കളാഴ്ചയോടെ താലൂക്ക് സർവേ വിഭാഗം റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക.
കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ് റവന്യു സർവെ വിഭാഗം റീ സർവ്വേക്ക് തയ്യാറായത്. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.