മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ഇല്ല; രൂപേഷിനെതിരായ യുഎപിഎ ഒഴിവാക്കാൻ സുപ്രീം കോടതിയുടെ അനുമതി; തീരുമാനം സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കാൻ നൽകിയ അപേക്ഷയിൽ കേരളത്തിന് അനുകൂലമായ നിലപാടെടുത്ത് സുപ്രീം കോടതി. രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ സമർപ്പിച്ച ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. യുഎപിഎ പുനസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശാഠ്യം പിടിച്ചതിന് പിന്നാലെ കോടതി കക്ഷികൾക്ക് നോട്ടീസയച്ചിരുന്നു.

Advertisements

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന ഹർജി നിരാകരിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ ഹർഷദ് വി ഹമീദാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി രൂപേഷിനെതിരെ സംസ്ഥാന സർക്കാർ ചുമത്തിയ യു എ പി എ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തു എന്നാരോപിച്ചാണ് 2013ൽ കുറ്റ്യാടി പൊലീസും 2014ൽ വളയം പൊലീസും രൂപേഷിനെതിരെ വിവിധ കേസുകളിൽ യു. എ.പി.എ ചുമത്തിയത്. ഇതിനെതിരെ രൂപേഷ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചും തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും യു. എ.പി.എ റദ്ദ് ചെയ്ത് വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്ക്ക് എതിരായി സർക്കാർ മേൽക്കോടതിയെ സമീപിച്ചിരുന്നു. കരിനിയമങ്ങൾക്കെക്കെതിരെ പ്രതിഷേധാന്മക നിലപാട് പുലർത്തുന്ന സി.പി.എം ഭരണത്തിലുള്ള ഏക സംസ്ഥാന സർക്കാർ യുഎപിഎ ചുമത്താൻ സുപ്രീം കോടതി വരെയെത്തിയത് വിവാദമായിരുന്നു.തുടർന്നാണ് ഹർജി പിൻവലിക്കണെമന്ന പുതിയ നിലപാടിൽ സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.