നവകേരള സദസ്സ് എന്ന ധൂർത്തിനു പണം നൽകില്ല : ഡി സി സി പ്രസിഡന്റ്            നാട്ടകം സുരേഷ് 

കോട്ടയം :  നവകേരള സദസ്സിന്റെ നടത്തിപ്പിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും സർക്കാർ പണമാവശ്യപ്പെടുന്നത് പ്രതിഷേധാർഹമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്കോ അത്യാവശ്യമായി നടത്തേണ്ടുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കോ പോലും ഫണ്ടനുവദിക്കാതെ മുഖ്യമന്തിയും പരിവാരങ്ങളും നടത്തുന്ന ധൂർത്തിനു കുട പിടക്കുവാൻ വേണ്ടി ജനക്ഷേമത്തിനായി നീക്കി വെക്കുന്ന ജനങ്ങളുടെ നികുതിപ്പണം ചിലവാക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.  തനത് ഫണ്ട് പോലും ഇല്ലാത്ത പള്ളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 100000 രൂപ കൊടുത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ ജനപ്രതിനിധികളുടെ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിസിസി പ്രസിഡന്റ്.  പാർലമെന്ററി പാർട്ടി ലീഡർ സിബി ജോൺ ന്റെ അധ്യക്ഷതയിൽ നടന്ന ധർണാസമരം നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം റെജി എൻ ഫിലിപ്പോസ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു പുതുപ്പറമ്പിൽ ,  റെയ്ച്ചൽ കുര്യൻ,  ദീപ ജീസസ്,  സുജാത ബിജു,  മണ്ഡലം പ്രസിഡന്റുമാരായ മിഥുൻ വിജയപുരം , സാം വർക്കി പുതുപ്പള്ളി, ജയൻ പി മഠം, കൊല്ലാട് വിജയപുരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിബി ജോസ് ഫിലിപ്പ് ജെസ്സി ജോൺ ബിനു മറ്റത്തിൽ സിസി ബോബി സാറാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.