റിയാദ്: അടുത്തിടെ സൗദി അറേബ്യയിലെ റിയാദിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ച് സൗദി അധികൃതര്‍. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ സൗദി മുന്‍സിപ്പല്‍ ആന്‍ഡ് റൂറല്‍ ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് ഉല്‍പ്പന്നം പിന്‍വലിച്ചത്. ഈ മയോണൈസിന്റെ വിതരണവും നിര്‍ത്തിവെച്ചു.
റിയാദിലെ ഹാംബര്‍ഗിനി റെസ്‌റ്റോറന്റിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ബോണ്‍ ടം എന്ന ബ്രാന്‍ഡിന്റെ മയോണൈസ് പിന്‍വലിക്കാന്‍ കാരണമായത്. ഈ റെസ്റ്റോറന്റ് ശൃംഖലയില്‍ വിളമ്പിയ മയോണൈസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെസ്റ്റോറന്റിലെ ഭക്ഷ്യ സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ ബോണ്‍ ടം ബ്രാന്‍ഡിന്റെ മയോണൈസില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഈ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തു ബോട്ടുലിസം എന്ന മാരക രോഗത്തിനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
കഴിഞ്ഞ ആഴ്ചയാണ് റിയാദില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചത്. 75 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സൗദിയിലാകെ ബോണ്‍ ടം മയോണൈസിന്റെ വിതരണം നിര്‍ത്തിവെച്ചു. വിപണിയില്‍ നിന്ന് ഈ മയോണൈസ് പിന്‍വലിക്കുകയും ഇത് നിര്‍മ്മിക്കുന്ന ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. ഫാക്ടറിയില്‍ ബാക്കിയുണ്ടായിരുന്ന മയോണൈസ് സ്‌റ്റോക്ക് നശിപ്പിച്ചു. ഈ ഫാക്ടറിയില്‍ നിന്ന് വാങ്ങിയ മയോണൈസ് ഉപയോഗിക്കരുതെന്ന് നശിപ്പിച്ച് കളയണമെന്നും എല്ലാ റെസ്റ്റോറന്റുകള്‍ക്കും ഭക്ഷ്യശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.