കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയിൽ നടന്നു. ഫൈയർസ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച വമ്പിച്ച മെയ്ദിന റാലി കാഞ്ഞിരപ്പള്ളി ടൗൺ വഴി ബസ്റ്റാൻ്റ്ചുറ്റി പേട്ടക്കവലയിൽ സമാപിച്ചു.
തുടർന്ന് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് കെഎം സിദ്ധീഖിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്ഡിടിയൂ) സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉൽഘടനം
ചെയ്തു സംസാരിച്ചു.
കള്ളന്മാരും കൊള്ളക്കാരും രാജ്യ വിരുദ്ധ ശക്തികളും അസഹ്ഷണതയുടെയും വിഭാഗീയതയുടെ വക്താക്കളും രാജ്യം ഭരിക്കുന്ന കെട്ടകാലത്ത് അതിജീവനത്തിനായ് പോർമുഖങ്ങൾ തീർക്കേണ്ടത് അനിവാര്യതയാണെന്ന് തൊഴിലാളി വർഗ്ഗം തിരിച്ചറിയേണ്ടതുണ്ട്. സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ ലക്ഷ്യം വയ്ക്കുന്നതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവകാശങ്ങൾ നിഷേധിച്ച് നിശബ്ധരാക്കുന്ന തൊഴിലാളി സമൂഹത്തെ അവകാശബോധമുള്ളവരാക്കി മാറ്റി സമരസജ്ജരാക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്നും കേരളത്തിലെ സർക്കാർ തൊഴിലാളികളുടെ സർക്കാരെന്ന് പറയുന്ന ഇടത് സർക്കാർ വർഗ്ഗസമരത്തിൽ നിന്നും വർഗീയ സമരത്തിലേക്കും തൊഴിലാളി വർഗ്ഗ അവകാശബോധത്തിൽ നിന്നും മുതലാളിത്വ കോർപ്പറേറ്റ് താൽപര്യങ്ങളിലേക്കും മാറിമറിയുന്ന കമ്യുണസത്തെയാണ് വർത്തമാന സാഹജര്യത്തിൽ നാം കാണുന്നത്.
തുല്യ ജോലിക്ക് തുല്യവേതനമെന്നത് ഏറ്റവും കൂടുതൽ നിഷേധിക്കപ്പെടുന്നത് കമ്മ്യുണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിലാണ്. ചൂഷകരില്ലാത്ത ലോകം ചൂഷണം ഇല്ലാത്ത തൊലിടം എന്ന കാലിക പ്രസക്തിയുള്ള മുദ്രാവാക്യം ഏറ്റെടുത്ത് എസ്ഡിറ്റിയു ജനങ്ങളുടെ അവകാശങ്ങൾക്കായി എന്നും ഒപ്പമുണ്ടവുമെന്നും അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
എസ്ഡിറ്റിയു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, വൈസ് പ്രസിഡൻ്റ് റഷീദ്കോയ, സെക്രട്ടറി ബൈജു കാഞ്ഞിരം, ട്രഷറർ അയ്യൂബ് ഖാൻ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ സജി മുസ്തഫ, നിജിൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.