വയലായില്‍ മെയ്ദിനറാലിയും സമ്മേളനവും നടന്നു

കടപ്ലാമറ്റം:  സിഐടിയു കടപ്ലാമറ്റം പഞ്ചായത്തുകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയലായില്‍ വര്‍ണ്ണാഭമായ മെയ്ദിനറാലിയും സമ്മേളനവും സംഘടിപ്പിച്ചു സിപിഐഎം കേന്ദ്രക്കമ്മിയംഗം സി എസ് സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു മെയ്ദിനസന്ദേശം നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി ബേബിവര്‍ക്കി അധ്യക്ഷനായി. 

Advertisements

 സിപി ഐഎം  ജില്ലാ സെക്രട്ടേറിയേറ്റ്അംഗം ലാലിച്ചന്‍ജോര്‍ജ്,ജില്ലാക്കമ്മിയംഗം സജേഷ്ശശി, പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ്,സിഐടിയു നേതാക്കളായ ഷാര്‍ളിമാത്യു,റ്റി ആര്‍ വേണുഗോപാല്‍ കടപ്ലാമറ്റം പഞ്ചായത്തു പ്രസിഡണ്ട് ത്രേസ്യാമ്മസെബാസ്റ്റ്യന്‍,വൈസ് പ്രസിഡണ്ട് ലളിതാമോഹനന്‍,ബ്ലോക്ക്പഞ്ചായത്തംഗം സിന്‍സിമാത്യുഎന്നിവര്‍ പ്രസംഗിച്ചു ബാബുഎബ്രാഹം സ്വാഗതവും കെ ആര്‍ കുട്ടപ്പന്‍ നന്ദിയും പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തിനു മുന്നോടിയായി വയലാ അച്ചുകുന്ന് ജംഗ്ഷനില്‍ നിന്നും നൂറുകണക്കിനു തൊഴിലാളികള്‍ അണിനിരന്ന റാലി ആരംഭിച്ചു വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും റാലിക്ക് കൊഴുപ്പേകി.

Hot Topics

Related Articles