തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് തിരുവനന്തപുരം മേയര്‍ പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഇത്തരമൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമേ അറിയുകയുള്ളുവെന്നും ആനാവൂര്‍ നാഗപ്പന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല. വാര്‍ത്തയില്‍ പറയുന്ന മേയറുടെ ലെറ്റര്‍ പാഡ് ഒറിജിനലാണോയെന്ന് അറിയില്ല. മേയര്‍ സ്ഥലത്തില്ലാത്തതിനാല്കാര്യങ്ങള് ബോധ്യപ്പെടാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കത്ത് വ്യാജമാണെങ്കില്‍ മേയറുമായി കൂടിയാലോചിച്ച ശേഷം പരാതി നല്കുന്ന കാര്യം ഉള്‍പ്പെടെ തീരുമാനിക്കും.നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് നവംബര്‍ ഒന്നിനാണ് സിപിഎം ജില്ലാ സെക്രട്ടറി
ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്. ഈ കത്ത് സിപിഎം ജില്ലാ നേതാക്കന്മാര് അതാത് വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. മേയറുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും മേയര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടിട്ടുണ്ട്.
കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല; മേയറുമായി സംസാരിച്ചശേഷം മറുപടി- ആനാവൂര്‍ നാഗപ്പൻ
Advertisements