തോറ്റവിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഒന്നര ലക്ഷം! എം.ജി സർവകലാശയിൽ അതിരമ്പുഴ സ്വദേശിനി നടത്തിയ തട്ടിപ്പ് ഇങ്ങനെ; തിരുവല്ല സ്വദേശിയായ എം.ബി.എ വിദ്യാർത്ഥിയെ വട്ടംകറക്കിയത് ഒന്നര ലക്ഷം രൂപയ്ക്ക് വേണ്ടി; കഴിഞ്ഞ വർഷം നവംബറിൽ തുടങ്ങിയ തട്ടിപ്പിൽ വട്ടംകറങ്ങി ഒടുവിൽ പരാതി നൽകി

ജാഗ്രതാ സ്‌പെഷ്യൽ സ്‌റ്റോറി
കോട്ടയം: എം.ജി സർവകലാശാലയിലെ മെല്ലപ്പോക്കും, സുതാര്യതയില്ലായ്മയും എങ്ങിനെ സാധാരണക്കാരായ വിദ്യാർത്ഥികളെ വലയ്ക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വരുന്ന അഴിമതിക്കഥ. നൂറോ ആയിരമോ മാത്രം ഫീസ് അടയ്‌ക്കേണ്ടി വരുന്ന സർട്ടിഫിക്കറ്റുകൾക്ക് തിരുവല്ല സ്വദേശിയായ വിദ്യാർത്ഥിയ്ക്കു കൈക്കൂലിയായി നൽകേണ്ടി വന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആർപ്പൂക്കര സ്വദേശി എൽസി. സി. ജെ. യെ 15,000/ രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയതോടെയാണ് എം.ജി സർവകലാശാലയിൽ നടന്ന കൊടുംകൊള്ളയുടെ കഥ പുറത്തു വരുന്നത്.

Advertisements

എം.ബി.ഐ വിദ്യാർത്ഥിനിയായിരുന്ന തിരുവല്ല സ്വദേശിനിയാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. 2020 ഡിസംബറിൽ എഴുതിയ സപ്ലിമെന്ററി പരീക്ഷയിൽ തോറ്റുപോയെന്നായിരുന്നു എൽസിയുടെ നിലപാട്. ഇത് വിശ്വസിച്ച് വിഷമിച്ചു നിന്ന വിദ്യാർത്ഥിനിയോടെ വിജയിപ്പിക്കാൻ വഴിയുണ്ടെന്ന ആശ്വാസ വാക്കുമായി എൽസി എത്തി. ഇവരെ വിജയിപ്പിക്കാൻ വഴിയുണ്ടെന്നു വിശ്വസിപ്പിച്ചാണ് എൽസി രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു എൽ.സി 2021 നവംമ്പർ മുതൽ ജനുവരി 2022 വരെയുള്ള കാലയളവിനിടെ നാലു തവണകളായി 1,25,000 രൂപ തന്റെ അക്കൗണ്ടിലൂടെ കൈപ്പറ്റി. പീന്നീട് പാസ്സ് സർട്ടിഫിക്കറ്റ് നൽകുന്നതിന് വീണ്ടും 30,000/ രൂപ ആവശ്യപ്പെട്ടു. ഇതിൽ 15,000 രൂപ ശനിയാഴ്ച നൽകാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നു ജനുവരി 29 ശനിയാഴ്ച തിരുവല്ല സ്വദേശിനി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു.

തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. എ. കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്‌പെക്ടർമാരായ സജു എസ്. ദാസ്, ജയകുമാർ എസ്., നിസാം എസ്. ആർ., പ്രശാന്ത് കുമാർ എം. കെ., എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് എൽസി. സി. ജെ. യെ പിടികൂടിയത്. വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടി കവറിലാക്കിയ 15,000/ രൂപ പരാതിക്കാരിയിൽ നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോട് കൂടി അതിരമ്പുഴയിലെ യൂണിവേഴ്‌സിറ്റി ഓഫീസിൽ വച്ച് കൈപ്പറ്റിയത് എൽസി. സി. ജെ. യിൽ നിന്ന് കണ്ടെടുത്ത് വിജിലൻസ് ഡി.വൈ.എസ്.പി. യുടെ സാന്നിദ്ധ്യത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് വിജിലൻസ് സംഘം നടപടികൾ പൂർത്തീകരിച്ചത്. പ്രതിയെ നാളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ വിജിലൻസ് ഡി.വൈ.എസ്.പി. എ. കെ. വിശ്വനാഥനെ കൂടാതെ പോലീസ് ഇൻസ്‌പെക്ടർമാരായ സജു എസ്. ദാസ്, ജയകുമാർ എസ്.,നിസാം എസ്. ആർ., പ്രശാന്ത് കുമാർ എം. കെ., സബ്ബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, പ്രദീപ് കുമാർ, സന്തോഷ് കുമാർ, പ്രസന്നകുമാർ, അനിൽ കുമാർ റ്റി. കെ., ബിജു കെ. ജി, ഗോപകുമാർ, സുരേഷ് കെ. എൻ., എ.എസ്.ഐ. മാരായ സ്റ്റാൻലി തോമസ്, സുരേഷ് ബാബു, റ്റിജുമോൻ തോമസ്, പ്രസാദ് കെ. സി., സാബു വി. റ്റി., ബിനു ഡി., പൊലീസ് ഉദ്യോഗസ്ഥരായ അനൂപ് പി. എസ്., രാജേഷ് റ്റി. പി., രഞ്ജിത്ത് പി. റ്റഇ. , അരുൺചന്ദ്, ശോഭൻ, ഷമീർ, രഞ്ജിനി, രജനി രാജൻ, അനിൽ കുമാർ, സജി, രാഹുൽ രവി എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.