കണ്ണൂര്‍: സി പി എം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം. സി പി എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചായിരുന്നു ഹൃദയാഘാതം. അവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് അവരുള്ളത്. ജമ്മു കശ്മീരില്‍ നിന്നുള്ള പ്രതിനിധി യൂസുഫ് തരിഗാമിക്കും ഇന്ന് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.
രാവിലെ സമ്മേളനത്തിന്റെ ഭാഗമായ അദ്ദേഹത്തിന് ഉച്ചയോട് കൂടിയാണ് ശാരീരിക തളര്‍ച്ചയുണ്ടായത്. ഇതേതുടര്‍ന്ന് സമ്മേളന നഗരിയായ നായനാര്‍ നഗരില്‍ നിന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷുഗര്‍ ലെവല്‍ ഉയര്‍ന്നതാണ് ആരോഗ്യ പ്രശനത്തിനിടയാക്കിയതെന്നാണ് വിവരം. എന്നാല്‍ തരിഗാമിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.ജമ്മു കാശ്മീരിലെ സി.പി.ഐ.എമ്മിന്റെ പ്രമുഖ നേതാവാണ് മുഹമ്മദ് യൂസഫ് തരിഗാമി. 1996, 2002, 2008, 2014 വര്‍ഷങ്ങളില്‍ അദ്ദേഹം കുല്‍ഗാം നിയോജക മണ്ഡലത്തില്‍ നന്നും വിജയിച്ച് എം.എല്‍.എയായിട്ടുണ്ട്.