കോട്ടയം: എം.സി റോഡില്‍ നാട്ടകം സിമന്റ് കവലയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. തടിലോറിയും, ഇയോൺ കാറും, ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെ നാട്ടകം സിമന്റ് കവലയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാര്‍. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ ലോറി കാറില്‍ തട്ടി. പിന്നിലേയ്ക്കു ഉരുണ്ട് ശേഷം, പിന്നിൽ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡില്‍ വീഴുകയായിരുന്നു. പിന്നിലേയ്ക്ക് ഉരുണ്ടു നീങ്ങിയ കാറും ബൈക്കും റോഡിന്റെ എഡ്ജിൽ നിന്നും താഴേയ്ക്ക് ഉരുണ്ടിറങ്ങി. സമീപത്തെ മീൻകടയിലേയ്ക്കു കാർ ഇടിച്ചു കയറാതിരുന്നതോടെ ഒഴിവായത് വൻ അപകടമാണ്. അപകടത്തെ തുടര്‍ന്നു കുറച്ചു നേരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാന്നാനിക്കാട് വാലുപറമ്പില്‍ ഗോപിയുടെ മകന്‍ ഗോകുലാണ് കാറോടിച്ചിരുന്നത്. എരമല്ലൂര്‍ ചെന്തക്കാട്ട് വീട്ടില്‍ മാനൂബാണ് ബൈക്ക് ഓടിച്ചിരുന്നത്. ഒപ്പം ഒരാള്‍ കൂടി മാനൂബിനൊപ്പമുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്നു അല്‍പ സമയം എം.സി റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി.