നിങ്ങൾ സുരക്ഷിതമെന്നു കരുതി ഷോറൂമുകളിൽ നൽകുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്നത് എന്ത്..! എം.സി റോഡിൽ സിമന്റ് കവലയിൽ അപകടത്തിൽപ്പെട്ടത് ഹുണ്ടായ് ഷോറൂമിൽ അറ്റകുറ്റപണിയ്ക്കായി നൽകിയ വാഹനം; ഉടമ അറിയാതെ വണ്ടിയോടിച്ചത് ഷോറൂമിലെ ജീവനക്കാരൻ

കോട്ടയം: സ്വകാര്യ വാഹന ഡീലർമാരുടെ വർക്ക്‌ഷോപ്പുകളിൽ സർവീസിനായി നൽകുന്ന വാഹനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലുണ്ടായ അപകടത്തെപ്പറ്റി ഒന്ന് ശ്രദ്ധിക്കൂ. എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിൽ ലോറിയും, ഹുണ്ടായ് ഇയോൺ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വെറും സ്വാഭാവിക അപകമായി തീരുമായിരുന്ന അപകടത്തിന്റെ ചർച്ച തന്നെ മാറ്റിയത് ഹുണ്ടായ് ഇയോൺ കാറാണ്. കഴിഞ്ഞ ദിവസം ഹുണ്ടായുടെ സർവീസ് സെന്ററിൽ അറ്റകുറ്റപണികൾക്കും, സർവീസിനുമായി നൽകിയിരുന്ന വാഹനമാണ് അവധി ദിവസമായ ഇന്നലെ നിരത്തിലുണ്ടായിരുന്നത്. ആ വാഹനത്തിലുണ്ടായിരുന്ന യുവാവ് ആകട്ടെ ഹുണ്ടായുടെ ജീവനക്കാരനും. നിങ്ങളുടെ വാഹനം ഷോറൂമുകളിൽ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്.

Advertisements

വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് സീമന്റ് കവലയിൽ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ തടി ലോറി ഹുണ്ടായ് ഇയോൺ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലേയ്ക്കു നിരങ്ങി നീങ്ങിയ കാർ, പിന്നാലെ എത്തിയ ബൈക്കിൽ ഇടിച്ചു. ബൈക്കും കാറും റോഡിൽ നിന്നും തെന്നി മാറി, ടാറിംങിൽ നിന്നിറങ്ങിയാണ് നിന്നത്. ഈ വാഹനം അപകടത്തിൽപ്പെട്ടത് അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർക്കു മുന്നിൽ മുഖം നൽകാതെ മാറി നിൽക്കാനാണ് ഡ്രൈവറായ യുവാവ് ശ്രമിച്ചത്. ചാന്നാനിക്കാട് വാലുപറമ്പിൽ ഗോപിയുടെ മകൻ ഗോകുലായിരുന്നു കാറോടിച്ചിരുന്നത്. ഹുണ്ടായ് ഇയോൺ കാറാകാട്ടെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതുമായിരുന്നു. ഇയാൾ ഈ കാർ കഴിഞ്ഞ ദിവസം ഷോറൂമിൽ അറ്റകുറ്റപണികൾക്കായി നൽകിയിരുന്നതായിരുന്നു. ഈ കാറാണ് ഗോകുൽ ഓടിച്ചുകൊണ്ടു വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ ഷോറൂമുകളിൽ സർവീസിനു നൽകുന്ന വാഹനങ്ങൾ പലപ്പോഴും ഒന്നും രണ്ടും ദിവസമാണ് ഇവിടെ സൂക്ഷിക്കുന്നത്. അറ്റകുറ്റപണികൾ വൈകുമെന്ന കാരണം പറഞ്ഞാണ് ഇവർ സർവീസിനായി വാഹനം വൈകിപ്പിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇത്തരത്തിൽ സർവീസിനായി നൽകിയ വാഹനമാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്നത്. ഹുണ്ടായുടെ സർവീസ് സെന്ററുകളിൽ നിന്നും ഇത്തരത്തിൽ വാഹനം പുറത്തുകൊണ്ടു പോകുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർവീസ് സെന്ററുകളിൽ വാഹനം നൽകുന്നത് സുരക്ഷിതമാണോ എന്ന ചിന്ത ഉയരുന്നത്.

Hot Topics

Related Articles