2020ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ നാളെ പ്ര​ഖ്യാ​പി​ക്കും

2020ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ ശനിയാഴ്ച പ്ര​ഖ്യാ​പി​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ സു​ഹാ​സി​നി​യാ​ണ് ജൂ​റി ചെ​യ​ർ​പേ​ഴ്സ​ൺ. അ​ന്തി​മ ജൂ​റി​യി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.

Advertisements

എ​ൻ​ട്രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ധി​നി​ർ​ണ​യ സ​മി​തി​ക്ക് ദ്വി​ത​ല സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി നി​യ​മാ​വ​ലി പ​രി​ഷ്ക​രി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ അ​വാ​ർ​ഡാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.
മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് ഫ​ഹ​ദ് ഫാ​സി​ൽ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ഇ​ന്ദ്ര​ന്‍​സ്, ജ​യ​സൂ​ര്യ, ബി​ജു മേ​നോ​ന്‍, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ൺ, ഭാ​ര​ത​പു​ഴ തു​ട​ങ്ങി പ​ത്തോ​ളം സി​നി​മ​ക​ള്‍ മി​ക​ച്ച ചി​ത്ര​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്നുണ്ട്.

Hot Topics

Related Articles