എംസി റോഡിൽ ചിങ്ങവനം മാവിളങ്ങളിൽ നിയന്ത്രണം നഷ്ടമായ തടി ലോറി വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു; പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു

ചിങ്ങവനം: എം.സി റോഡിൽ ചിങ്ങവനം മാവിളങ്ങളിൽ നിയന്ത്രണം നഷ്ടമായ തടി ലോറി റോഡരികിലെ വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ എം.സി റോഡിൽ ചിങ്ങവനം മാവിളങ്ങ് ആശാൻ പടിയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേയ്ക്ക് ഇടിച്ചു കയറുകായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി പോസ്റ്റും, ലൈനുകളും വീടിന്റെ മതിലും തകർന്നു.

Advertisements

Hot Topics

Related Articles