എംസി റോഡിൽ നാട്ടകം സിമന്റ് കവലയിൽ അമിത വേഗത്തിൽ എത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറുപ്പിച്ചു; യുവാവ് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; കാറോടിച്ചിരുന്നവർ മദ്യ ലഹരിയിലെന്ന ആരോപണവുമായി നാട്ടുകാർ

കോട്ടയം: എംസി റോഡിൽ നാട്ടകം സിമന്റ് കവലയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ നിന്നും ബൈക്ക് യാത്രക്കാരനായ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച രാത്രി 11.30 ഓടെ സിമന്റ് കവലയ്ക്ക് സമീപമായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും കുമരകം സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് പാഞ്ഞെത്തി ബൈക്കിൽ ഇടിച്ചത്. ബൈക്ക് യാത്രക്കാരനായ യുവാവ് ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ ബേക്കറിയിൽ കയറിയതായിരുന്നു. ഈ സമയം ചിങ്ങവനം ഭാഗത്ത് നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ, ഇയാളുടെ ബൈക്ക് ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് സാരമായി കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ഭാഗ്യം കൊണ്ട് മാത്രമാണ് യുവാവ് പരിക്കേൽക്കാതെ രക്ഷപെട്ടത്. കാറോടിച്ച ആളെയും, ഒപ്പമുണ്ടായിരുന്നവരെയും ചിങ്ങവനം പൊലീസ് സംഘം എത്തി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ചിങ്ങവനം പൊലീസ് കേസെടുത്തേയ്ക്കും.

Advertisements

Hot Topics

Related Articles