കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ടിൽ രാത്രിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചതിന്റെ ഞെട്ടലിൽ നാട്. അയ്മനം സ്വദേശിയും പ്രദേശത്ത് വിപുലമായ സുഹൃദ് വലയമുള്ളയാളുമായ യുവാവാണ് വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകട വിവരമറിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേർന്ന സുഹൃത്തുക്കൾ പലരും പ്രിയസുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. എം.സി റോഡിൽ എസ്.എച്ച് മൗണ്ട് മഠം ജംഗ്ഷനിലുണ്ടായ അപകടത്തിൽ അയ്മനം മണവത്ത്പുത്തൻപുരയിൽ എം.ബി ബാലു (27)വാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പെട്ടി ഓട്ടോഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ സ്്ഥാപനത്തിലെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ബാലു. ജോലിയ്്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. എസ്.എച്ച് മൗണ്ടിലെ വളവിൽ വച്ച് ബാലു സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ നിന്നു വന്ന പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച രാത്രി 8.45 ന് എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോറിക്ഷ റോഡിലേയ്ക്കു മറിഞ്ഞു. അപകടത്തെ തുടർന്ന് ബൈക്ക് ഏതാണ്ട് പൂർണമായും തകർന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തവിട് പൊടിയായി. ബൈക്ക് യാത്രക്കാരനായ യുവാവിന് റോഡിൽ വീണാണ് പരിക്കേറ്റത്. റോഡിൽ തലയിടിച്ച് വീണ ഇയാൾ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്. അയ്്മനം മണവത്ത് പുത്തൻപുരയ്ക്കൽ ബാലനാണ് ബാലുവിന്റെ പിതാവ്. അമ്മ രമണി, ഭാര്യ ശ്രീലക്ഷ്മി. മകൻ – ആദിദേവ്.