നീലിമംഗലത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : എം.സി റോഡിൽ നീലിമംഗലത്ത് വാഹനാപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പിന്നിൽ ആനയുമായി എത്തിയ ലോറി ഇടിച്ചു. ആന പാപ്പാന് നിസാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ നീലിമംഗലം പെട്രോൾ പമ്പിന് എതിർവശത്ത് ആയിരുന്നു അപകടം. തൃശൂരിൽ നിന്ന് ആലപ്പുഴയിലേയ്ക്ക് ആനയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൊമ്പൻ നന്ദിലത്ത് ഗോപാലകൃഷ്ണനുമായി എത്തിയ ലോറിയാണ് ടോറസിന് പിന്നിൽ ഇടിച്ചത്.
നിലമംഗലത്ത് പെട്രോൾ പമ്പിനു സമീപത്ത് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ടോറസ് ലോറി. ഈ സമയം ഏറ്റുമാനൂർ ഭാഗത്തുനിന്നും ആനയുമായി എത്തിയ ലോറി ടോറസിന്റെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആന ലോറിയിൽ നിന്നു ഭയന്നത് ജീവനക്കാരെ ഭീതിയിലാക്കി. അപകടത്തിൽ വാഹനത്തിൻറെ ചില്ല് തകർന്നു പാപ്പാന് പരിക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് ആന ഭയന്നു പോയതിനാൽ യാത്ര ഒഴിവാക്കി മറ്റൊരു ലോറി വിളിച്ചുവരുത്തി തൃശ്ശൂരിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് പൊലീസ് കൺട്രോൾ റൂം വാഹനവും , ഹൈവേ പെട്രോളിങ്ങ് സംഘവും സ്ഥലത്ത് എത്തി. മോട്ടോർ വാഹന വകുപ്പ് പിടികൂടി റോഡരികിൽ അനധികൃതമായി ഇട്ടിരുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത് എന്ന് നാട്ടുകാർ ആരോപിച്ചു.