കോട്ടയം : എംസി റോഡിൽ എസ് എച്ച് മൗണ്ട് ചൂട്ടുവേലിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മറ്റൊരു കാറിൽ ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയായിരുന്നു അപകടം. നാഗമ്പടം ഭാഗത്തുനിന്നും എത്തിയ ലോറി എതിർ ദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാദത്തിൽ നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു കാറിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
Advertisements