തിരുവല്ല എംസി റോഡിൽ ളായിക്കാട് അപകടം : ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല : എംസി റോഡിലെ ളായിക്കാട് ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. ളായിക്കാട് ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. പമ്പിൽ നിന്നും ഡീസൽ അടിച്ച ശേഷം റോഡിലേക്കിറങ്ങിയ ലോറിക്ക് പിന്നിൽ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ ചങ്ങനാശ്ശേരി സ്വദേശിയായ ബൈക്ക് യാത്രികൻ വഴിയരികിലേക്ക് തെറിച്ചു വീണു. നിസാര പരിക്കേറ്റ ഇയാളെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപകടത്തിൽപ്പെട്ട ബൈക്ക് പൂർണമായും തകർന്നു.

Hot Topics

Related Articles