ചെങ്ങന്നൂർ: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പന്തളം സ്വദേശി മരിച്ചു. പന്തളം കുരമ്പാല ആലുവിളയിൽ തെക്കേതിൽ രാജേന്ദ്രൻ (50) ആണു മരിച്ചത്.
Advertisements
എം.സി. റോഡിൽ മുളക്കുഴ സെൻട്രൽ ബസ് സ്റ്റോപിലാണ് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും സ്‌കൂട്ടറുമായി കൂട്ടിയിടിച്ചത്. പന്തളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന രാജേന്ദ്രനെ എതിർ ദിശയിൽ നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കേറ്റു റോഡിൽ കിടന്ന രാജേന്ദ്രനെ ചെങ്ങന്നൂർ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.