എം.സി റോഡിൽ ഏറ്റുമാനൂരിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; പാലാ സ്വദേശിയടക്കം രണ്ടു പേർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂരിൽ എം.സി റോഡിൽ നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാല സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ സ്വദേശി തടവനാൽ ഔസേപ്പച്ചൻ ( 63 ) , പട്ടിത്താനം സ്വദേശി ഷെറിൻ ( 32 ) എന്നിവർക്കാണു പരുക്കേറ്റത്.

Advertisements

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ ഏറ്റുമാനൂർ ചുമടുതാങ്ങി വളവിനു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്നു സ്‌കൂട്ടർ. ഈ സമയം എതിർ ദിശയിൽ എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. തവളക്കുഴിയിൽ നിന്നും ചുമടുതാങ്ങി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറും ബൈക്കും കുടുങ്ങിയ നിലയിലരുന്നു . പരുക്കേറ്റ ഔസേപ്പച്ചനെയും ഷെറിനെയും നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിലൂടെ എത്തിയ സ്വകാര്യ വാഹനത്തിൽ കയറ്റി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. അപകട നിലതരണം ചെയ്യാത്ത ഔസേപ്പച്ചനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കു മാറ്റി. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Hot Topics

Related Articles