എം.സി റോഡിൽ അടൂർ ഏനാത്തിൽ കാറുകൾ കൂട്ടിയിടിച്ചു; ആറ്റിങ്ങൽ സ്വദേശികളായ ദമ്പതിമാർക്ക് ദാരുണാന്ത്യം

അടൂർ: പത്തനംതിട്ട അടൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. രാജശേഖരൻ ഭട്ടതിരി,ഭാര്യ ശോഭ എന്നിവർ ആണ് മരിച്ചത്. പുതുശ്ശേരിഭാഗത്തിനു സമീപം ബുധനാഴ്ച പുലർച്ചെ 6.30-ഓടെയാണ് അപകടം ഉണ്ടായത്. അടൂരിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിർദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ചവരുടെ മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles