എംസി റോഡിൽ കുമാരനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ കെട്ടിടത്തിലേയ്ക്കു പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം

കോട്ടയം: എംസി റോഡിൽ കുമാരനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ കെട്ടിടത്തിലേയ്ക്കു പാഞ്ഞു കയറി. അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റില്ല. വ്യാഴാഴ്ച വൈകിട്ട് 4.45 നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറിയും എതിർ ദിശയിൽ നിന്നും എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാറിന്റെ മുൻ ഭാഗം പൂർണമായും അപകടത്തിൽ തകർന്നു. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. കാറോടിച്ചയാൾ ഉറങ്ങിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നത്.

Advertisements

Hot Topics

Related Articles