കോട്ടയം: എംസി റോഡിൽ മണിപ്പുഴ ലുലുമാളിന് സമീപം റോഡിലേയ്ക്ക് അപകടകരമായി ചാഞ്ഞ് തെരുവുവിളക്ക്. മണിപ്പുഴ മുളങ്കുഴ ജംഗ്ഷനുകൾക്കിടയിൽ ലുലുമാളിന്റെ പ്രവേശന കവാടത്തിന് മുന്നിലായാണ് വൈദ്യുതി പോസ്റ്റ് അപകടകരമായി നിൽക്കുന്നത്. റോഡിലേയ്ക്കു ചരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റിൽ കാട്ടുവള്ളികളും ചുറ്റിപ്പെണഞ്ഞ് നിൽക്കുന്നുണ്ട്. എംസി റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇവിടെ സോളാറിൽ തെളിയുന്ന വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചത് റോഡ് വികസനത്തിന്റെ ഭാഗമായാണ്. എന്നാൽ, കൃത്യമായ അറ്റകുറ്റപണികൾ നടത്താതെ പോസ്റ്റ് റോഡിലേയ്ക്കു ചരിയുകയായിരുന്നു. അടിയന്തരമായി പോസ്റ്റിന്റെ അറ്റകുറ്റപണികൾ നടത്തിയില്ലെങ്കിൽ റോഡിലേയ്ക്കു മറിഞ്ഞ് വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.