കൊച്ചി : മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം; രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്.
പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. ഇന്നലെയും ഇതേയിടത്ത് അപകടമുണ്ടായി രണ്ട് പേർ മരണമടഞ്ഞിരുന്നു.