എം സിറോഡിൽ കച്ചേരിത്താഴം വലിയ പാലത്തിന് സമീപം റോഡരികിൽ വൻ ഗർത്തം : പാലത്തിലൂടെ ഗതാഗതം നിരോധിച്ചു

മൂവാറ്റുപുഴ : എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ കുഴി. ആശങ്ക സൃഷ്ടിച്ച് കുഴി വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10മീറ്റർ പാലത്തിൽ നിന്നും മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.

Advertisements

ദിവസേന ആയിരക്കണകിനാളുകൾ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേർന്നാണ് എന്നുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു. കുഴി അനുനിമിഷം വലുതാകുന്നതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസിറോഡിലും വൻഗതാഗതക്കുരുക്കിനു സാധ്യത ഉള്ളതിനാൽ പൊലീസ് സംഘവും സ്ഥലത്തുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.