എംസി റോഡിൽ നാട്ടകത്ത് അർദ്ധരാത്രിയിലെ വാഹനാപകടം : മരിച്ചത് ചങ്ങനാശ്ശേരി സ്വദേശി ; ഒപ്പമുണ്ടായിരുന്ന മറിയപ്പള്ളി സ്വദേശിക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ നാട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശി മരിച്ചു. ചങ്ങനാശേരി റൂബിനഗറിൽ പുന്നയ്ക്കൽ സോമി ആന്റണി(35)യാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറിയപ്പള്ളി പുത്തൻപറമ്പിൽ ബാലന്റെ മകൻ ശ്രീജിത്തിനെ (33) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഞായറാഴ്ച രാത്രി പത്തു മണിയോടെ എം.സി റോഡിൽ നാട്ടകം ഭാഗത്തായിരുന്നു അപകടം. അപ്‌ഹോൾസറി ജോലിക്കാരനായ സോമി ആന്റണിയും സുഹൃത്തും ബൈക്കിൽ കോട്ടയത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ പാക്കിൽ ഭാഗത്തു നിന്നും എത്തിയ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സോമി ബോധരഹിതനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സോമിയുടെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

Hot Topics

Related Articles