കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരി മരുന്ന് കേസിൽ കുടുക്കാൻ ശ്രമം : യുവതിയുടെ കൂട്ടാളിയും അറസ്റ്റിൽ

വണ്ടന്‍മേട്: ഭര്‍ത്താവിനെ കുടുക്കാന്‍ വാഹനത്തില്‍ ലഹരി മരുന്ന് ഒളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍.കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്. കഴിഞ്ഞെ ഫെബ്രുവരി 24 നാണ് വാഹനത്തില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്. ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് ശ്രമിച്ച സംഭവത്തില്‍ വീട്ടമ്മ സൗമ്യ സുനില്‍ അറസ്റ്റിലാവുകയായിരുന്നു.

Advertisements

കാമുകന്റെ സഹായികളായ ഷാനവാസ്, ഷെഫീന്‍ ഷാ എന്നിവര്‍ പിടിയിലായിരുന്നു. ഇവരായിരുന്നു സൗമ്യക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടന്‍മേട് പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവര്‍ക്ക് എംഡി എം എ കോഴിക്കോടു നിന്നും എത്തിച്ചു നല്‍കിയ ശ്യാം റോഷ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വണ്ടന്‍മേട് എസ്‌എച്ച്‌ഒ വി എസ് നവാസ്, സിപിഒ ടിനോജ്, ഡാന്‍സാഫ് അംഗങ്ങളായ മഹേശ്വരന്‍, ജോഷി, ടോംസ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രധാന പ്രതികളില്‍ ഒരാളായ സൗമ്യയുടെ കാമുകന്‍ വിദേശ മലയാളി വിനോദ് രാജേന്ദ്രന്‍ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച്‌ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു വരികാണെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles