കോട്ടയം ജില്ലയിൽ പോലീസിന്റെ രാസ ലഹരി വേട്ട : എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോട്ടയം : ജില്ലയിൽ രാസ ലഹരി വേട്ട മൂന്നുപേർ അറസ്റ്റിൽ
ഈരാറ്റുപേട്ടയിൽ രണ്ടും, മണർകാട് നിന്നും ഒരാളെയുമാണ് നിരോധിത രാസ ലഹരിയായ എം ഡി എം എ യുമായി അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടൻ വീട്ടിൽ അബ്ദുള്ള ഷഹാസ് (31) ആണ് 13.64 ഗ്രാം എം ഡി എം എ യുമായി മണർകാട് പോലീസിന്റെ പിടിയിലായത്. മണർകാട് ഉള്ള ബാർ ഹോട്ടലിൽ ഹോട്ടൽ ജീവനക്കാരുമായി തർക്കം നടക്കുന്നതായി വിവരം ലഭിച്ചതിനെ സബ്ഇൻസ്പെക്ടർ സജീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കയ്യിൽ സിപ്‌ലോക് കവറുകളിലാക്കി സൂക്ഷിച്ച 13.64 ഗ്രാം നിരോധിത രാസലഹരി വസ്തുവായ എം ഡി എം എ കണ്ടെത്തുകയും ആയിരുന്നു. മണർകാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു. ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

Advertisements

മറ്റൊരു സംഭവത്തിൽ ഈരാറ്റുപേട്ടയിൽ എം ഡി എം എ യുമായി രണ്ടുപേരാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട വട്ടക്കയം വരിക്കാനിക്കുന്നേല്‍ സഹില്‍ (31) , ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ യാമിന്‍ (28) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന അങ്കാളമ്മൻ കോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ വച്ച്
വിൽപ്പനയ്ക്കായി കൈ വശം സൂക്ഷിച്ച 4.640 ഗ്രാം എം ഡി എം എ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്നു പ്രതികൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ തോമസ്, എസ് ഐ ടി ബി സന്തോഷ് , എ എസ് ഐ ജയചന്ദ്രന്‍, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് ടി ആർ , സുധീഷ് എ എസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത് , പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Hot Topics

Related Articles