വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി മുൻ എസ്.എഫ്.ഐ ഭാരവാഹി പിടിയിൽ; ലഹരികടത്തിയ കേസിൽ പിടിയിലായത് രണ്ടു പേർ

തിരുവനന്തപുരം: എം.ഡി.എം.എയുമായി മുൻ എസ്. എഫ്.ഐ നേതാവുൾപ്പെടെ രണ്ടുപേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻ നെയ്യാറ്റിൻകര ആനാവൂർ സ്വദേശി ശിവപ്രസാദ്, വെഞ്ഞാറമൂട് സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. മുൻ എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗമാണ് ശിവപ്രസാദ്.
ശനിയാഴ്ച രാത്രി കഠിനംകുളം തോണിക്കടവ് ഭാഗത്ത് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പൊലീസ് ഇവരുടെ കാർ തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടെ ശിവപ്രസാദ് ഓടി രക്ഷപെട്ടു. തുടർന്ന് അജ്മലിനെ സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും ഷൂസിൽ നിന്നുമായി എം.ഡി.എം.എ പിടികൂടിയത്

Advertisements

Hot Topics

Related Articles