തിരുവനന്തപുരം : തിരുവനന്തപുരത്ത് ഡ്യൂക്ക് ബൈക്കിൽ കറങ്ങി നടന്ന് എം ഡി എം എ വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. ഇവരിൽ നിന്നും 21 ഗ്രാം എം ഡി എം എ യും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വള്ളക്കടവ് സ്വദേശിയായ സിദ്ധിക്ക്, പാറശാല കോഴിവിള സ്വദേശിയായ സൽമാൻ എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്സൈസ് ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, തിരുപുറം റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്ത്. അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.വി.വിനോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുരാജ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്,ഷാജു പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ശരത്ത്, ദീപു, അഭിജിത്ത് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും തിരുപുറം റേഞ്ച് ഇൻസ്പെക്ടർ രതീഷും പങ്കെടുത്തു.