കോട്ടയം: മൂന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന വീര്യം കൂടിയ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കളെ പൊൻകുന്നം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എരുമേലിയിൽ നിന്നാണ് യുവാക്കളെ എം.ഡി.എം.എയുമായി എക്‌സൈസ് സംഘം പിടികൂടിയത്. ഏവിയേഷൻ കോഴ്‌സ് വിദ്യാർത്ഥി വെച്ചൂച്ചിറ കൂത്താട്ടുകുളം കൊച്ചാലു മുട്ടിൽ അബിൻ വി.തോമസ്(22), വെച്ചൂച്ചിറ പണയിൽ അലൻ ജെ. ജോസഫ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ഓണക്കാലത്തിനു മുന്നോടിയായി ലഹരി പാർട്ടി നടത്തുന്നതിനു വേണ്ടിയാണ് യുവാക്കൾ ജില്ലയിൽ വീര്യം കൂടിയ എം.ഡി.എം.എയും കഞ്ചാവുമായി എത്തിയതെന്നാണ് എക്‌സൈസ് സംഘം നൽകുന്ന സൂചന. 3.75 ലക്ഷം രൂപ വില വരുന്ന എംഡിഎംഎ, കഞ്ചാവ്, ഇവ ഉപയോഗിക്കുന്നതിനുള്ള വസ്തുക്കൾ എന്നിവയുമായാണ് പ്രതികൾ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്രോളിംങ്ങിനിടെ എരുമേലി മണിപ്പുഴയ്ക്കു സമീപം എംഡി എം എ യു മായി അലനെ ആദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അബിനെയും പിടികൂടുകയായിരുന്നു. അബിന്റെ വീട്ടിലെ മുറിയിലെ അലമാരയിൽ നിന്നാണ് കൂടുതൽ
മയക്കു മരുന്നുകളും ഇവ ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെത്തിയത്. അബിൻ എറണാകുളത്ത് ഫ്‌ലാറ്റിൽ താമസിച്ചാണ് ലഹരി വിൽപ്പനയും ഉപയോഗവും നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.