ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വയിൽ സ്വീകരണം നല്കി
എടത്വ : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള 4ന് നിരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അതിന് മുന്നോടിയായി ഇന്നലെ ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ സ്വീകരണം നല്കി.മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയിൽ നിന്നും ജാഥ ക്യാപ്റ്റൻമാരായ കെ.ആർ.ഗോപകുമാർ, പി.സി ചെറിയാൻ എടത്തിൽ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ല ടൗണിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ എടത്വഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. സൗഹ്യദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.ജലമേള ചെയർമാൻ എ.വി.കുര്യൻ ആറ്റുമാലിൽ,വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഒ.വി.ആൻ്റണി, റജി വർഗ്ഗീസ് മാലിപ്പുറം, അഡ്വ. ബിജു സി ആൻ്റണി, ജഗൻ തോമസ് മോളോടിൽ എന്നിവർ പ്രസംഗിച്ചു.നീരേറ്റുപുറം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ വർക്കിംങ് ചെയർമാൻ വിക്ടർ ടി.തോമസ് അദ്യക്ഷത വഹിച്ചു. എടത്വ സബ് ഇൻസ്പെക്ടർ കെ. സജികുമാർ ഉദ്ഘാടനം ചെയ്തു.
വിവിധ ബോട്ട് ക്ലബ് ഭാരവാഹികൾ , പമ്പാ ബോട്ട് റെയ്സ് സംഘാടക സമിതി അംഗങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടന ,സാമുദായിക രാഷ്ട്രീയ ഭാരവാഹികൾ എന്നിവർ ജാഥയിൽ അണി ചേർന്നു.