മീനച്ചിലാർ – മീന ന്തലായർ കൊട്ടൂരാർ പദ്ധതിയുടെ മറവിൽ നടന്നത് വൻ അഴിമതി: പ്രളയം ഒഴിവാകാനെന്ന പേരിൽ നദികളിൽ നിന്നും മണൽ വാരി : ആരോപണവുമായി യു ഡി എഫ് നേതാക്കൾ 

കോട്ടയം : മീനച്ചിലാർ – മീന ന്തലായർ കൊട്ടൂരാർ പദ്ധതിയുടെ മറവിൽ നടന്നത് വൻ അഴിമതി. പ്രളയം ഒഴിവാകാനെന്ന പേരിൽ നദികളിൽ നിന്നും മണൽ വാരി ആഴം കൂട്ടാനെന്ന പേരിൽ നടത്തിയ പദ്ധതി തട്ടിപ്പാണെന്ന് ഇത്തവണത്തെ പ്രളയം തെളിയിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. രണ്ടു ദിവസത്തെ മഴ കൊണ്ടു മാത്രം കോട്ടയം പട്ടണത്തിന്റെ സമീപ പ്രദേശങ്ങൾ വെള്ളത്തിലായതോടെ ഈ പദ്ധതിക്ക് പിന്നിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകും.കഴിഞ്ഞ ഏതാനും വർഷങ്ങളായി മീനച്ചിലാർ- മീനത്തലയാർ കൊടുരാർ പുന: സംയോജന പദ്ധതി എന്ന പേരിൽ കോട്ടയം കേന്ദ്രമാക്കി നടന്നു വരുന്ന പ്രവർത്തനങ്ങൾ വളരെ ദുരൂഹമാണ്. 

Advertisements

പദ്ധതിയുടെ ഭാഗമായി ചെളിയും എക്കലും നീക്കം ചെയ്യുന്നതിന്റെ മറവിൽ നദികളിൽ നിന്നും വൻതോതിൽ മണൽ കടത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നട്ടാശേരി മൈലപ്പള്ളി കടവിന് സമീപം ലോഡു കണക്കിന് മണൽ വാരി വിൽപ്പന നടത്തുന്നതിനുള്ള നീക്കം ഊർജിതമാണ്. പാറമ്പുഴ പിച്ചകശേരി മാലി ഭാഗത്ത് മണൽ തിട്ട അപ്പാടെ വാരിയെടുത്ത് വിൽക്കാൻ ശ്രമിച്ചത് നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രളയം ഒഴിവാകാനെന്നപേരിൽ ലക്ഷകണക്കിന് രൂപ സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരി മെങ്കിലും ഇതുവരെ ഇതിന്റെ യാതൊരു കണക്കും പ്രസിദ്ധീകരിച്ചിട്ടില്ല. നീരൊഴുക്ക് ശക്തിപ്പെടുത്തനെന്ന് പറഞ്ഞ് മണൽ നീക്കം ചെയ്തത് മീനച്ചിലാറ്റിൽ ഏറ്റവും വീതിയും ആഴവുമുള്ള സ്ഥലങ്ങളിൽ നിന്നാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായ ഈ സീസണിൽ രണ്ടു ദിവസത്തെ മഴ കൊണ്ടു തന്നെ കോട്ടയം പട്ടണത്തിന്റെ സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത് പദ്ധതിയുടെ മറവിൽ നടന്ന വൻ ക്രമക്കേട്ടാണ് സൂചിപ്പിക്കുന്നത്.

 2019-ൽ രജിസ്റ്റർ ചെയ്ത മീനച്ചിലാർ- മീനന്തലയാർ കൊട്ടൂരാർ പുന സംയോജന പദ്ധതിയെന്ന പേരിൽ രൂപീകരിച്ച സൊസൈറ്റി  യുടെ സാമ്പത്തിക ഇടപാടുകൾ വേറേ അകൗണ്ട് വഴിയാണ് നടക്കുന്നതെന്നതും ദുരൂഹമാണ്. ഇത് സംബന്ധിച്ച് ഈ സൊസൈറ്റിയുടെ മൂന്നു വർഷത്തെ കണക്കുകൾ പരിശോധിക്കണം. പദ്ധതിയുടെ മറവിൽ നടന്ന ക്രമകേടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നതായും യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാരായ സിബി ജോൺ, എൻ.ജയചന്ദ്രൻ, എസ്.രാജീവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.