മീനച്ചിലാർ മീനന്തറ യാർ കയ്യേറ്റം ; യു.ഡി.എഫിൻ്റെ ആരോപണങ്ങൾ കയ്യേറ്റക്കാർക്കു വേണ്ടി ; മറുപടിയുമായി പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ

കോട്ടയം: രാജ്യത്ത് ഏറ്റവും ഉയർന്ന മഴ 149.5 മില്ലീമിറ്ററിൽ കോട്ടയം കേന്ദ്രീകരിച്ച് തീവ്രമഴ പെയ്തതിൻ്റെ ഫലമായി കോട്ടയത്തുണ്ടായ വെള്ളപ്പൊക്കം നദീപുനർസംയോജന പദ്ധതിയുടെ പരാജയമാണെന്ന യുഡിഎഫിൻ്റെ രാഷ്ട്രീയ ആരോപണം നദീതീരങ്ങൾ കയ്യേറുന്നവർക്കു വേണ്ടിയുള്ള ക്വൊട്ടേഷനാണെന്ന് നദീപുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ അറിയിച്ചു. ജനകീയ കൂട്ടായ്മ സർക്കാരിൽ നിന്നും യാതൊരു തുകയും കൈപ്പറ്റിയിട്ടില്ല. 

Advertisements

ഒരു വിജിലൻസിനോടും ഉത്തരം പറയേണ്ട ഒരു തുകയും കൈപ്പറ്റാത്ത ഒരു ജനകീയ പ്രസ്ഥാനത്തിനു നേരെയാണു് രാഷ്ട്രീയ വിരോധം കൊണ്ട് കളവ് പ്രചരിപ്പിക്കുന്നത്. വിജിലൻസിനു പരാതി നൽകുമെന്ന് ഒരു മാസം മുമ്പ് പത്രസമ്മേളനത്തിൽ പറഞ്ഞ അതേ ആളുകൾ പരാതി നൽകാൻ വൈകിയതെന്തെന്നു കൂടി പറയാമായിരുന്നു എന്നും അനിൽകുമാർ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനച്ചിലാറ്റിലെ ചെളിയും മണ്ണും കേരളാ റബ്ബർ ലിമിറ്റഡ് വെള്ളൂരിലെ റബ്ബർ പാർക്ക് വികസിപ്പിക്കാൻ കൊണ്ടു പോകുന്നത് ടെണ്ടർ വിളിച്ച് നിയമാനുസരണം പാസ്സ് എടുത്താണെന്നും അത് എങ്ങനെ അഴിമതിയാകുമെന്നും. ജനകീയ കൂട്ടായ്‌മ നദിയിലെ ഒരു തരി മണൽ പോലും വാരിയിട്ടില്ലെന്നും. കരയിൽ പ്രവർത്തിക്കുന്ന യന്ത്രം ഉപയോഗിചാണ് തുരുത്തുകൾ നീക്കം ചെയ്തത്. 

ജനകീയ കൂട്ടായ്മക്കെതിരെ പത്രസമ്മേളനം നടത്തി കളവായ ആരോപണമുന്നയിവർക്ക്‌ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആ നോട്ടിസിന് യാതൊരു മറുപടിയും നൽകാതെ ഒളിച്ചു പോയവർ വീണ്ടും അതേ കളവായ ആരോപണം വീണ്ടും ഉന്നയിച്ചിരിക്കുന്നു. അതിനെതിരെ കോടതിയിൽ കേസ് നൽകുന്നതിന് ജനകീയ കൂട്ടായ്മ നിശ്ചയിച്ചിട്ടുണ്ട്.

കോട്ടയം ബോട്ട് ജട്ടിയുൾപ്പടെ തെളിച്ച് കൊടുരാറ്റിൽ ബോട്ടുഗതാഗതം സാധ്യമാക്കിയത് പ്രളയത്തെ എങ്ങനെയാണ് വർദ്ധിപ്പിച്ചതെന്ന് ഇവർ പറയണം. പാലായിലും, ഈരാറ്റുപേട്ടയിലും വെള്ളപ്പൊക്കമുണ്ടായില്ല. നദിയിലെ എക്കൽ വാരിയത് വെള്ളമൊഴുക്കിനു സഹായമായെന്നു കാണാൻ സാമാന്യബുദ്ധി മതി. ആഫ്രിക്കൻ പായൽ വാരി വിറ്റുവെന്ന് ഇവർ പറഞ്ഞില്ലല്ലോ എന്നു കരുതിയാൽ മതി. പദ്ധതിയെ എതിർക്കുന്ന കോട്ടയം എംഎൽഎ പിണിയാളുകളെ അയച്ചിരിക്കുകയാണ്

പന്നഗം തോട്ടിൽ ജനകീയ കൂട്ടായ്മയാതൊരു പ്രവർത്തിയും നടത്തിയിട്ടില്ല. എന്നിട്ട് അവിടെ വെള്ളപ്പൊക്കമുണ്ടായത് ആരുടെ അഴിമതി മൂലമാകും. കിഴക്കൻ മേഖലയിൽ കുറഞ്ഞ മഴയും, പാമ്പാടി – കോട്ടയം ഭാഗങ്ങളിൽ കൂടിയ അളവിലും മഴയുണ്ടായി. പന്നഗം തോട് മീനച്ചിലാറ്റിലെത്തുന്ന അയർക്കുന്നത്തിനു കിഴക്ക് മീനച്ചിലാറ്റിൽ വെള്ളപ്പൊക്കമുണ്ടായില്ല. ഈ കണക്കുകൾ സംസാരിക്കുമ്പോൾ യുഡിഎഫിന്റെ  

പൊയ്മുഖം തുറന്നു കാട്ടപ്പെടും. ആറായിരം ഏക്കർ തരിശുനിലത്ത് കൃഷി കൊണ്ടുവന്നതും ആമ്പൽ വസന്തമുൾപ്പടെ നൂതന പ്രവർത്തനങ്ങൾ നടത്തിയതും സമൂഹത്തിലുണ്ട്. കയ്യേറ്റക്കാർക്കു വേണ്ടി പദ്ധതിയെ എതിർക്കുന്നവർ തുറന്നു കാട്ടപ്പെടും.

വേമ്പനാട്ടു കായലിനു് വെള്ളം ഉൾക്കൊണ്ടാനുള്ള കഴിവ് കുറഞ്ഞത് എത്രയോ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. വേമ്പനാട് ലയ്ക്കിന്റെ ജല സംഭരണ ശേഷി 1990-ലെ 2,617.5 ദശലക്ഷം ക്യുബിക് മീറ്ററിൽ നിന്ന് 2020-ൽ 384.66 MCM ആയി, 85.3% കുറഞ്ഞു. തടാകത്തിന്റെ (43.5%) വിസ്തൃതിയിൽ ഗണ്യമായ കുറവുണ്ടായതാണ് തടാകത്തിന്റെ ജലസംഭരണശേഷിയിലെ കുത്തനെ കുറയാൻ കാരണം. 1900-ൽ 365 ചതുരശ്ര കിലോമീറ്റർ ആയിരുന്നത് ഇപ്പോൾ 206.30 ചതുരശ്ര കിലോമീറ്റർ ആയി കുറഞ്ഞു. ഹൈ ടൈഡ് ആയതിനാൽ കടലിലേക്ക് വെള്ളം എടുക്കാത്ത പ്രതിഭാസമാണെന്നു് വിദഗ്ദർ പറഞ്ഞത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇതെല്ലാം കൺമുന്നിലുള്ളപ്പോൾ കയ്യേറ്റക്കാർക്കു വേണ്ടി കൊട്ടേഷൻ നടത്താൻ രംഗത്തിറങ്ങിയവരെ ജനങ്ങൾ തിരിച്ചറിയുമെന്നും അഡ്വ.കെ അനിൽകുമാർ അറിയിച്ചു.

Hot Topics

Related Articles