മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷന് കർശന നടപടിയുമായി കേന്ദ്ര സർക്കാർ; ഓൺലൈൻ മാധ്യമപ്രവർത്തകർക്കും ഇനി അക്രഡിറ്റേഷൻ; കള്ളം എഴുതിയാൽ എല്ലാം തെറിക്കും

ന്യൂഡൽഹി: ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് അടക്കം അക്രഡിറ്റേഷന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള രീതിയിലാണ് ഇപ്പോൾ അക്രഡിറ്റേഷൻ ചട്ടങ്ങൾ കേന്ദ്ര സർക്കാർ പൊളിച്ചെഴുതുന്നത്. രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും എതിരെ പ്രവർത്തിച്ചാൽ അംഗീകാരം നഷ്ടമാകും; കേന്ദ്രത്തിന്റെ പുതിയ അക്രഡിറ്റേഷൻ നയം.

Advertisements

കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷൻ നയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കി. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, രാജ്യത്തിന്റെ സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അക്രഡിറ്റേഷൻ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള മറ്റ് പത്ത് വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles