ഒരായുധമേ ബാക്കിയുള്ളു കാട്ടിലെറിയരുത് ; മന്ത്രി തിരുത്തണം ;  സജി ചെറിയാന് മറുപടിയുമായി അരുൺ കുമാർ

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മറുപടിയുമായി മാധ്യമപ്രവര്‍ത്തകനും അധ്യപകനുമായ അരുൺ കുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിഷയത്തില്‍ പ്രതികരണം നടത്തിയത്.

Advertisements

ആര്‍ട്ടിക്കിള്‍ 38 ലും 39 ലും പറയുന്ന സാമ്പത്തിക നീതി, സ്വത്തിന്റെ കേന്ദ്രവത്ക്കരണത്തിനെതിരെയുള്ള വിതരണ നീതി, മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നിലേറെ തവണ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സ്റ്റേറ്റിന്റെ ഉത്തരവാദിത്തങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഭരണഘടന കൊള്ളയടിക്കു കൂട്ടുനില്‍ക്കുന്നു എന്ന പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തോല്‍പ്പിക്കുന്നത് ഭരണഘടനയല്ല അതറിയാത്ത, അറിഞ്ഞിട്ടും തോല്‍പ്പിക്കുന്ന ഭരണകര്‍ത്താക്കളാണെന്നും ഒരായുധമേ ബാക്കിയുള്ളു കാട്ടിലെറിയരുത്, ബഹുമാനപ്പെട്ട മന്ത്രി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.