കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി. മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കി നൽകാതിരുന്ന കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിയ്‌ക്കെതിരെയാണ് ഹൈക്കോടതിയെ മീഡിയ വൺ ചാനൽ സമീപിച്ചത്. ഈ വിഷയത്തിൽ മൂന്നു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായിരുന്നു. എന്നാൽ, ഇതിനു ശേഷം വിഷയത്തിൽ വിശദമായ വാദം കേട്ട കോടതി സ്‌റ്റേ നീക്കം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.
വിലക്കിനെതിരെ മീഡിയ വൺ ചാനൽ സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി, റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഗുരുതരമാണെന്നും വ്യക്തമാക്കി. ഇതോടെ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം പൂർണമായും നിലയ്ക്കുന്ന സ്ഥിതി ഉണ്ടാകും. നിലവിൽ മീഡിയ വൺ ചാനലിന് ഇടക്കാല സ്റ്റേയിലൂടെ സംപ്രേക്ഷണം തുടരാൻ സാഹചര്യം ഒരുങ്ങിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ വിധി പുറത്ത് വന്നതിലൂടെ കേന്ദ്ര സർക്കാർ തീരുമാനം ഹൈക്കോടതി ഏതാണ്ട് ശരിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകിയ വിലക്കിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോൾ മീഡിയ വണ്ണിനെ വിലക്കിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് കൂടി ശരിവച്ചതോടെ മീഡിയ വൺ ചാനൽ ഇന്നു മുതൽ സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാൽ, കേന്ദ്ര സർക്കാർ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തു വിടാൻ കോടതി ഇനിയും തയ്യാറായിട്ടില്ല.