മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര ഇടപെടലിന് ഹൈക്കോടതി വിലക്ക്; ചാനൽ പുനസ്ഥാപിച്ചു; നടപടി രണ്ട് ദിവസത്തേയ്ക്ക്

കൊച്ചി : മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ടു ദിവസത്തേക്ക് തടഞ്ഞു. ജസ്റ്റിസ് എൻ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണംതേടി.

Advertisements

സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങളാൽ. കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ . ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നു കേന്ദ്രം വാദിച്ചു. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. സുരക്ഷാ കാരണങ്ങ ഉന്നയിച്ചാണ് തിങ്കളാഴ്ച മീഡിയവണിന്‍റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞത്. അതിന്‍റെ വിശദാംശങ്ങള്‍ മീഡിയാവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് മീഡിയ വൺ ഹൈക്കോടതിയെ സമീപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് മുൻപ് 2020 ൽ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൽ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ആണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles