മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം തൃക്കാക്കര മുനിസിപ്പൽ കൗൺസിലറെ അറസ്റ്റ് ചെയ്യണം : കെ. ജെ. യു

കാക്കനാട് : വാർത്ത തയ്യാറാക്കുന്നതിന് വിവരങ്ങൾ ശേഖരിച്ച കാരണത്താൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. തൃക്കാക്കര .നഗരസഭ കൗൺസിലർ എം ജെ ഡിക്സൺ ദീപിക റിപ്പോർട്ടറും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയനിൽ കേരള ഘടകത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗവുമായ ആർ.ശിവശങ്കരപിള്ളയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

Advertisements

ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കൗൺസിലർ ഡിക്സൺ നഗരസഭ കെട്ടിടത്തിൽ അനധികൃതമായി നടത്തുന്ന കുടുംബ ശ്രീ ഹോട്ടലിനെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് ശിവശങ്കരപ്പിള്ള പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡിൽ നിൽക്കുകയായിരുന്ന ശിവശങ്കരപ്പിള്ളയ്ക്ക് നേരെ ഡിക്സൺ വാഹനം വേഗത്തിൽ ഓടിച്ച് കയറ്റുകയായിരുന്നു , ഓടി മാറിയ മാധ്യമപ്രവർത്തകനെ വാഹനത്തിൽ നിന്നും ഇറങ്ങിവന്ന കൗൺസിലർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാതൃഭൂമി റിപ്പോർട്ടർറെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം ചൊരിയുകയും ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കൗൺസിലർ വാഹനമെടുത്ത് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കഴുത്തിനും കാൽമുട്ടുകൾക്കും ഗുരുതരമായി പരിക്കേറ്റ ശിവശങ്കരപ്പിള്ളയെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കുറ്റവാളിയായ കൗൺസിലറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സ്റ്റേഷൻ മാർച്ച് അടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജോസി തുമ്പാനത്ത് , ജനറൽ സെക്രട്ടറി എ.പി ഷഫീഖ് , സി . എം ഷെബീറലി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.