വൈക്കം: വൈ എം സി എ – വൈസ്മെൻ ക്ലബ്ബ് ന്യൂസ് പ്രിന്റ് നഗർ – റവ. ഫാദർ ഗീവർഗീസ് മെമ്മോറിയൽ വി എച്ച് എസ്.സ്കൂൾ എൻഎസ്എസ് യൂണിറ്റ്- അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്ന് നയിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്, കാരിക്കോട് കയ്യൂരിക്കൽ ജംഗ്ഷനിൽ സമീപമുള്ള വൈഎംസിഎ ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
വൈഎംസിഎ പ്രസിഡണ്ട് കെ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി കെ വാസുദേവൻ നായർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. പെരുവ ഫെഡറൽ ബാങ്ക് സീനിയർ മാനേജർ എബി സ്റ്റീഫൻ മുഖ്യപ്രഭാഷണവും, കടുത്തുരുത്തി ബ്ലോക്ക് മെമ്പർ സുബിൻ മാത്യു, വാർഡ് മെമ്പർ അനിത സണ്ണി, വൈഎംസിഎ സെക്രട്ടറി എബി സക്കറിയ, വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് റോയ് തോമസ്, സെക്രട്ടറി ഡോക്ടർ ഷിബു എം സി, ജിനി എം കുര്യാക്കോസ്, റോബർട്ട് തോട്ടുപുറം,പ്രോഗ്രാം കോഡിനേറ്റർ അൻഞ്ചു ബേബി, തോമസ് ചെറിയാൻ,തോമസ് വെട്ടിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.