കോട്ടയം : ശ്വാസം മുട്ടലിനോടു ഇനി പറയാം ” കടക്ക് പുറത്ത്” . പക്ഷേ ചുമ്മാ അങ്ങ് പറയുന്നേന് മുൻപ് ഒന്ന് പുതുപ്പള്ളിലോട്ട് പോരൂ. എന്തിനാണെന്നോ? ഈ പറയുന്ന ഡയലോഗ് അടിക്കും മുൻപ് ശ്വാസകോശം സ്ട്രോംഗ് ആണോന്ന് അറിയണമല്ലോ. പുതുപ്പള്ളി, കോട്ടയം നോർത്ത് റോട്ടറി ക്ലബുകൾ പാറേട്ട് മാർ ഇവാനിയോസ് ആശുപത്രിയുമായി ചേർന്ന് നിങ്ങൾക്കായി തികച്ചും സൗജന്യമായി ശ്വാസകോശ പരിശോധന നടത്തുന്നു. വർദ്ധിച്ചു വരുന്ന വായൂ മലിനീകരണവും കോവിഡാനന്തര ബുദ്ധിമുട്ടുകളുമാണ് ഇത്തരമൊരു ക്യാമ്പിന് സംഘാടകരെ പ്രേരിപ്പിച്ചത്. താല്പര്യമുള്ളവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.ശ്വാസ സംബന്ധമായ പലരോഗങ്ങളും തുടക്കത്തിൽ തന്നേ കണ്ടെത്തിയാൽ മാത്രമേ ഫലപ്രദമായി ചികിത്സിക്കാനാവു. ആഗോള തലത്തിൽ ഇതിൻ്റെ ബോധവൽക്കരണം നടത്തുന്നതിനായി നവംബർ 16 ന് COPD DAY നടത്തപ്പെടുന്നു. പരിശോധനക്കായി രജിസ്റ്റർ ചെയ്യേണ്ട നമ്പർ 8078919514, 9074994325