കോട്ടയം: ഒരു മനുഷ്യജീവൻ സ്ളാബുകൾക്കിടയിൽ പിടഞ്ഞു കൊണ്ടിരിക്കുമ്പോൾ സമീപത്ത് നിന്ന് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല എന്ന് വിളിച്ചു കൂവിയ ആരോഗ്യ വകുപ്പും വിഡ്ഢികളായ മന്ത്രിമാരും കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ കണ്ണടച്ചുപിടിച്ചിട്ട് ആകെ ഇരുട്ടാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും മനുഷ്യത്വമില്ലാത്ത ഇവർ ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ അർഹതയില്ലാത്തവരാണെന്നും കേരളാകോൺഗ്രസ് ജേക്കബ് നേതാവ് സാജൻ ജോസഫ് പറഞ്ഞു. വീട്ടമ്മയുടെ അപകട മരണത്തിൽ പ്രതിഷേധിച്ച് കേരളാകോൺഗ്രസ് പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന ധർണ്ണയും പ്രകടനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് വേദഗിരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എസ് ജെയിംസ്, മെഡിക്കൽ കോളേജ് വികസനസമിതി അംഗം റോയി മൂലേക്കരി, പാർട്ടി ഉന്നതാധികാര സമിതി അംഗവും കടുത്തുരുത്തി നിയോജകമണ്ഡലം യു.ഡി.എഫ് സെക്രട്ടറിയുമായ പ്രമോദ് കടന്തേരി, ജില്ലാ സെക്രട്ടറി കൊച്ചുമോൻ പറങ്ങോട്, കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റ് ബിജു താനത്ത്, ജില്ലാ ട്രഷറർ അഡ്വ.കെ.എം ജോർജ്ജ് , ആർപ്പൂക്കര മണ്ഡലം പ്രസിഡൻ്റ് സാലു സേവ്യർ, ഹൈപ്പവർ കമ്മിറ്റി അംഗങ്ങളായ സാം ജോർജ്ജ്, അനു കുര്യൻ , സംസ്ഥാന കമ്മിറ്റി അംഗം കെ.വി ജെയിംസ് കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജെയിംസ് വട്ടപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.