കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നവം 13 ഞായർ 9 കുമരകം ഗവ.വിഎച്ച് എസ് മിനി സ്കൂൾ ഹാളിൽ (കുമരകം പഞ്ചായത്ത് ഓഫീസിന് സമീപം) സൗജന്യമെഡിക്കൽ ക്യാമ്പും, പ്രമേഹ രോഗ നിർണ്ണയവും , ചികിത്സയും നടത്തി.. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത പ്രമേഹ രോഗ വിദഗ്ദ്ധനും, കിം സ് ആശുപത്രിയിലെ ഡോക്ടറുമായ സദക്കത്തുള്ള ക്യാമ്പ് നയിച്ചു. ബോഡി ഫാറ്റ് മോണിറ്ററിംഗ് ടെസ്റ്റ് ,ECG ,BP പരിശോധനകളും, ജീവിത ശൈലി രോഗ നിർണ്ണയവും നടത്തിയ ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
യോഗത്തിൽ സംഘം പ്രസിഡൻ്റ് വി ജി അജയൻ അധ്യക്ഷനായി. സെക്രട്ടറി സിബി ജോർജ്, കോ-ഓർഡിനേറ്റർ കെ ടി രഞ്ജിത്ത്, ജി പ്രവീൺ ,നിഫി ജേക്കബ് എന്നിവർ സംസാരിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി
Advertisements