19 മെഡിക്കല്‍ കോളേജ് ഡോക്ടർമാർ കുടുങ്ങി : ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്” വ്യാപകമാക്കി വിജിലൻസ് 

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. ഇന്നലെ വൈകട്ട് നാലുമണി മുതല്‍ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളില്‍”ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്” എന്ന പേരിലാണ് വിജിലൻസ് പരിശോധന നടത്തിയത്. സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ നോണ്‍ പ്രാക്ടീസ് അലവൻസ് വാങ്ങുന്ന 19 ഡോക്ടർമാരും ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ആശുപത്രികളിലെ 64 ഡോക്ടർമാരും നിബന്ധനകള്‍ പാലിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തി. വിവിധ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വീട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ കീഴിലെ ഡോക്ടർമാർ സർക്കാർ നിബന്ധനകള്‍ക്കെതിരായി വീടുകള്‍ വാടകയ്ക്കെടുത്ത് സ്റ്റാഫുകളെ നിയമിച്ചും ലബോറട്ടറികള്‍ സജീകരിച്ച്‌ വാണിജ്യ കെട്ടിടങ്ങളിലും വാടകയ്ക്കെടുത്തും മറ്റും സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന സ്ഥലങ്ങളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാനമൊട്ടാകെ വിജിലൻസ് 70ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.

Advertisements

കോഴിക്കോട് ജില്ലയില്‍ 8 ഉം, ആലപ്പുഴ ജില്ലയില്‍ 3 ഉം, തൃശ്ശൂർ ജില്ലയില്‍ 2 ഉം, തിരുവനന്തപുരം,കോട്ടയം,എറണാകുളം,മലപ്പുറം,വയനാട്,കണ്ണൂർ എന്നീ ജില്ലകളില്‍ 1 വീതവുംആകെ 19 മെഡിക്കല്‍ കോളേജ് ഡോക്ടർമാരും,ആരോഗ്യ വകുപ്പിൻ കീഴില്‍ സർക്കാർ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്ന തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളില്‍10 വീതവും, കണ്ണൂർ ജില്ലയില്‍ 9 ഉം, കാസർഗോഡ്ജില്ലയില്‍ 8 ഉം, കൊല്ലംജില്ലയില്‍ 5 ഉം,പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 4 വീതവും, കോട്ടയം ജില്ലയില്‍3 ഉം,ഇടുക്കി, മലപ്പുറം ജില്ലകളില്‍ 2 വീതവും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളില്‍1 വീതവും ആകെ 64 ഡോക്ടർമാർ സർക്കാർ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായിവിജിലൻസ് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൻ കീഴിലെ ഡോക്ടർമാർ സ്വന്തം വീടിനോട് ചേർത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ടെങ്കിലും ചില ഡോക്ടർമാർ അവർ ജോലി ചെയ്യുന്ന ആശുപത്രി പരിസരത്ത് വാടക മുറികളും വാണിജ്യ കെട്ടിടങ്ങളും സംഘടിപ്പിച്ച്‌ സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, കോട്ടയം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിന്റെ മറവില്‍ വീടുകള്‍ വാടകയ്ക്കെടുത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചും, നേഴ്സിനെയും, ടെക്നീഷ്യനെയും, ലാബ് അസിസ്റ്റന്റിനെയും മറ്റും നിയമിച്ച്‌ ക്ലിനിക്ക് പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയതും സർക്കാർ ഉത്തരവിന് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതുമായ ഡോക്ടർമാരുടെ വിശദ വിവരം നടപടികള്‍ക്കായി സർക്കാരിന് നല്‍കുമെന്ന് വിജിലൻസ് ഡയറക്ടർ ടി. കെ. വിനോദ്‌കുമാർ അറിയിച്ചു.

വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഐ.ജിയുടെ ചുമതല വഹിക്കുന്ന ബിജുമോൻ മിന്നല്‍ പരിശോധനക്ക് മേല്‍നോട്ടം വഹിച്ചു. വിജിലൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ്.സി നേതൃത്വം നല്‍കിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്ബരായ 1064 എന്ന നമ്ബരിലോ 8592900900 എന്ന നമ്ബരിലോ വാട്സ് ആപ് നമ്ബരായ 9447789100 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ അഭ്യർത്ഥിച്ചു. 

Hot Topics

Related Articles